
കവി എ. അയ്യപ്പന്റെ യാത്ര അവസാനിച്ചിരിക്കുന്നു.
അയ്യപ്പൻ എപ്പോഴും യാത്രയിലായിരുന്നു. യാത്രയ്ക്കിടയിൽ ചില അവസരങ്ങളിൽ അദ്ദേഹത്തെ കണ്ടുമുട്ടിയിരുന്നു.
ചെന്നൈയിലെ ആശാൻ മെമ്മോറിയൽ അസോസിയേഷൻ അയ്യപ്പനെ ഇക്കൊല്ലത്തെ ആശാൻ സ്മാരക കവിതാ പുരസ്കാരത്തിന് തെരഞ്ഞെടുത്തതായും സമ്മാനദാനച്ചടങ്ങ് ഒൿടോബർ 23ന് നടത്താൻ തീരുമാനിച്ചതായും വായിച്ചപ്പോൾ ആ ദിവസം അവിടെയുണ്ടാകുമെന്നതുകൊണ്ട് വീണ്ടും കാണാൻ അവസരമുണ്ടാകുമെന്ന് കരുതി.
പക്ഷെ അദ്ദേഹം പുരസ്കാരം വാങ്ങാതെ യാത്ര മതിയാക്കി.
അയ്യപ്പന് ആദരാഞ്ജലികൾ
No comments:
Post a Comment